Followers

1 മുതൽ 8 വരെ ക്ലാസ്സുകളിൽ തിരഞ്ഞെടുത്ത OBC വിഭാഗം വിദ്യാർത്ഥികൾക്ക് കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം


സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതി” യിലേക്ക് അപേക്ഷ ക്ഷണിച്ചു.

OBC യിൽ തിരഞ്ഞെടുത്ത 40 ഓളം ജാതി വിഭാഗങ്ങൾക്കാൻ അപേക്ഷിക്കാൻ കഴിയുക.
Last Date : നവംബർ 15
Link to Apply: Click Here to Apply

യോഗ്യത
▪️കേരളത്തിലെ പിന്നൊക്കെ വിഭാഗങ്ങളിൽ (OBC) ഉൾപ്പെട്ട ചില ജാതി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.ഏതൊക്കെ ജാതി വിഭാഗങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നറിയാൻ Click Here to get list of castes shortlisted
▪️കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️തിരഞ്ഞെടുത്ത പട്ടികയിൽ ഉൾപ്പെടാത്ത ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

സ്കോളർഷിപ്പ് തുക
തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് 1500/- രൂപയാണ് പ്രതിവർഷം ലഭിക്കുക.

Egrantz പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം പഠിക്കുന്ന സ്കൂളിൽ ഏൽപ്പിക്കേണ്ടതാണ്.

സ്കൂളിൽ സമർപ്പിക്കേണ്ടത് എന്തൊക്കെ?
▪️അപേക്ഷ പ്രിന്റ് ഔട്ട്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️ജാതി സർട്ടിഫിക്കറ്റ്
▪️മാർക്ക് ലിസ്റ്റ്
▪️ബാങ്ക് പാസ്ബുക്ക്

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ സീഡഡ് ആണെന്ന് ഉറപ്പ് വരുത്തുക. ആധാർ സീഡഡ് അല്ലാത്ത പക്ഷം സ്കോളർഷിപ്പ് ൻ തിരഞ്ഞെടുത്താലും തുക ലഭിക്കുന്നതിന് കാല താമസം നേരിട്ടേക്കാം.
ആധാർ വെബ്സൈറ്റ് വഴി നിങ്ങളുടെ ആധാർ സീഡിങ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. Inactive ആണെങ്കിൽ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് സീഡിങ് ഉറപ്പു വരുത്തുക.
For further info,  Click Here to Read Notification

Comments