Followers

INSPIRE (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു🚨🚨

 INSPIRE (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു🚨🚨

സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.



സെപ്റ്റംബർ 10 മുതൽ നവംബർ 9 വരെയാണ് അപേക്ഷിക്കാനാക്കുക.

🎓 Eligibility:

 ▪️താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.

(1) Physics    (2) Chemistry    (3)Mathematics   (4) Biology    (5) Statistics (6) Geology   (7)Astrophysics    (8) Astronomy   (9)Electronics    (10) Botany (11) Zoology   (12) Bio-chemistry   (13) Anthropology  (14)Microbiology  (15) Geophysics (16)Geochemistry  (17)Atmospheric sciences     (18) Oceanic Sciences.

▪️+2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക.

അല്ലെങ്കിൽ JEE advanced, NEET, KVPY തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.

▪️മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

🎓 സ്കോളർഷിപ്പ് തുക

പ്രതിവർഷം 60000 രൂപയും Project allowance ആയി 20000 രൂപ വരെയും PG രണ്ടാം വർഷം വരെ ലഭിക്കുന്നതാണ്.

📲അപേക്ഷ വെബ്സൈറ്റ്

https://online-inspire.gov.in/

📂അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ

▪️Photo

▪️Class X Mark Sheet  

▪️Class XII Mark Sheet  

▪️Endorsement Form  

▪️Eligibility Note/Advisory Note (Not Mandatory )  

▪️Certificate specifying Rank or Award in IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists (if applicable)  

🗓️ Last date: 09 നവംബർ  2023

📌Points to note

▪️അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ കോളേജിൽ നൽകേണ്ടതില്ല. പകരം കോളേജിലെ വിദ്യാർത്ഥിയാണെന്ന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന Endorsment form നിർബന്ധമായും upload ചെയ്യണം.

📍 Endorsment Form Template

Endorsment form template

▪️അപേക്ഷ സമയത്ത് വിദ്യാർത്ഥിയുടെ ബാങ്ക് ഡീറ്റെയിൽസ് നൽകേണ്ട ആവിശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം SBI account ന്റെ ഡീറ്റെയിൽസ് നൽകേണ്ടി വരും.

▪️+2 പഠിച്ച സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന advisory note നിർബന്ധമല്ല.

Notification for the Scholarship :- Click Here for Notification

Comments