കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു .
ബിരുദ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് Fresh ആയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal ആയും അപേക്ഷിക്കാം.ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
NB:PG ഒന്നാം വർഷ റീന്യൂൽ വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലോഗിൻ ലഭ്യമല്ല. ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ അത് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.
🎓 യോഗ്യത (Fresh)
▪️+2 ഇൽ 80 percentile ഇൽ അധികം മാർക്ക് നേടിയിരിക്കണം.
കേരള സിലബസിൽ അത് ഏകദേശം 94-95% വരാറുണ്ട്.
▫️കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️UG ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
▫️പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
▪️ ഇയർ ഗ്യാപ് ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
🎓 യോഗ്യത (Renewal)
▪️കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർ ആയിരിക്കണം.
▫️കഴിഞ്ഞ അക്കാഡമിക വർഷത്തിൽ 50% മാർക്കും 75% അറ്റന്റൻസ് ഉം ഉണ്ടായിരിക്കണം.
💰 Scholarship amount
ഡിഗ്രി തലത്തിൽ പ്രതിവർഷം 12000 രൂപയും PG തലത്തിൽ പ്രതിവർഷം 20000 രൂപയും ലഭിക്കുന്നു.
💻 Application website
New registrations link:- https://scholarships.gov.in/registrations/#/
⏰ Application last date:
31/12/2023
📍NSP വെബ്സൈറ്റിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് , പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
📍സ്കോളർഷിപ്പിന് അപേക്ഷിച്ച ശേഷം ഓരോ വിദ്യാർത്ഥിയും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളേജിൽ എത്തിക്കേണ്ടതുണ്ട്
അപേക്ഷിക്കുമ്പോൾ പ്രതേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▪️നിങ്ങളുടെ +2 രജിസ്റ്റർ നമ്പർ / റോൾ നമ്പർ കൃത്യമായി നൽകിയിരിക്കണം.
▫️ നിങ്ങളുടെ +2 മാർക്ക് % കൃത്യമായി നൽകണം.ഉദാഹരണത്തിന് 1173/1200 നേടിയ കുട്ടി 97.75 എന്ന് നൽകണം.97 ഓ 98 ഓ നൽകിയാൽ 'No Scehem Available' എന്ന് വന്നേക്കാം.
▪️നിങ്ങളുടെ കാറ്റഗറി(GEN/OBC/SC/ST) കൃത്യമായി നൽകുക.
▫️bonafide നിർബന്ധമായും അപ്ലോഡ് ചെയ്യുക.
📂 കോളേജിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
▪️Income certificate
▫️+2 മാർക്ക് ലിസ്റ്റ് കോപ്പി
▪️Caste സർട്ടിഫിക്കറ്റ്
▫️PwD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് )
▪️Bonafide സർട്ടിഫിക്കറ്റ്
◼️ Bonafide സർട്ടിഫിക്കറ്റ് നിങ്ങളുടെ കോളേജിൽ നിന്ന് കൈപ്പറ്റേണ്ടതാണ്. സർട്ടിഫിക്കറ്റ് ഫോർമാറ്റ് പ്രിന്റ് എടുത്ത ശേഷം ഫിൽ ചെയ്ത് കോളേജിൽ നിന്ന് പ്രിൻസിപ്പൽ ഒപ്പ് വെച്ച ശേഷം ആണ് അപ്ലോഡ് ചെയ്യേണ്ടത്.
Comments
Post a Comment