നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ സംബന്ധിച്ചുള്ള അറിയിപ്പ്
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ 2023-24 അധ്യയന വർഷത്തിലെ വിവിധ സ്കോളർഷിപ്പുകൾക്ക് ഉടനെ അപേക്ഷ ക്ഷണിച്ചേക്കാം.
'Portal for AY 2023-24 opening soon' എന്നൊരു നോട്ടീസ് വെബ്സൈറ്റ് ഇൽ വന്നിട്ടുണ്ട്. എങ്കിലും ചിലപ്പോൾ ഒക്ടോബർ അവസാനത്തോടെ യൊക്കെ അപേക്ഷ ക്ഷണിക്കാൻ സാധ്യത ഒള്ളു.
ഇതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ തയ്യാറാകാൻ 3 നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
1. എല്ലാ വിദ്യാർത്ഥികൾക്കും ആധാർ കാർഡ് ആവിശ്യമാണ്. ഇല്ലാത്തവർ ഉടനെ ഉപേക്ഷിക്കുക.
2. ബാങ്ക് അക്കൗണ്ട് ആധാർ മായി സീഡ്/ലിങ്ക് ചെയ്യുക.
താഴെ നൽകിയ ലിങ്ക് വഴി ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.
https://myaadhaar.uidai.gov.in/
3.അപേക്ഷിക്കുന്ന മൊബൈൽ നമ്പർ ആധാർ മായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
https://myaadhaar.uidai.gov.in/verify-email-mobile
NB:
ആരുടെ ആധാറുമായി ആണ് നമ്പർ ബന്ധിപ്പേക്കേണ്ടതെന്ന് എന്ന് വ്യക്തമല്ല. എന്നിരുന്നാലും 18 വയസ്സിനു മുകളിൽ ഉള്ളവർ സ്വന്തം ആധാർ മായും 18 വയസ്സിനു താഴെ ഉള്ളവർ രക്ഷിതാക്കളുടെ ആധാർ മായും ബന്ധിപ്പിക്കുന്നതാണ് ഉചിതം.ഇത് നിർബന്ധമാക്കാൻ സാധ്യത കുറവ് ആണ്.
Comments
Post a Comment