കേരള സംസ്ഥാന സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ് എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലേയും സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് രണ്ടാം വർഷ ബിരുദാനന്തരബിരുദ, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്നും 2023-24 അദ്ധ്യയന വർഷത്തേക്കുള്ള റിസർച്ച് അവാർഡിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 1 മാസവും, എം.ഫിൽ വിദ്യാർത്ഥികൾക്ക് 2 മാസവും, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് 4 മാസവുമാണ് ഇന്റേൺഷിപ്പിനുള്ള സമയപരിധി
യോഗ്യത🎓
▪️അപേക്ഷകർ 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ ഇവയിലേതെങ്കിലും രണ്ടാം വർഷ ബിരുദാനന്തരബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥിയായിരിക്കണം
▫️ അപേക്ഷകർ സർക്കാർ /എയ്ഡഡ് കോഴ്സുകൾക്കു പഠിക്കുന്നവരായിരിക്കണം. സി) ഒന്നാം വർഷം കുറഞ്ഞത് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണം.പെൺകുട്ടികൾക്ക് 73%
▪️അടിസ്ഥാന കോഴ്സിന് (ബിരുദം/ബിരുദാനന്തരബിരുദം) 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണ
💰 സ്കോളർഷിപ്പ് തുക
ബിരുദാനന്തരബിരുദം (1 മാസം), എം.ഫിൽ (2 മാസം), പി.എച്ച്.ഡി (4 മാസം) - കേരളത്തിനകത്തു 8000/- രൂപയും കേരളത്തിന് പുറത്ത് 10,000/- രൂപയും പ്രതിമാസം സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 ഗഡുക്കളായി തുക അനുവദിക്കുന്നതാണ്. ആ ഗഡു ആതിഥേയ സ്ഥാപനത്തിൽ ജോയിൻ ചെയ്ത് ജോയിനിങ്ങ് റിപ്പോർട്ട് അപ്ലോഡ് ചെയ്യുന്ന മുറയ്ക്കും, അവസാന ഗഡു ഇന്റേൺഷിപ്പ് പൂർത്തിയാക്കി പ്രോജക്ട് റിപ്പോർട്ട്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്ന മുറയ്ക്കും അനുവദിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോജക്റ്റ്/ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
Join us on👇🏻
Whatsapp: Click here to join our Whatsapp group
Telegram:
https://t.me/Gatewaytoscholarships
Instagram:
Comments
Post a Comment