മദർ തെരേസ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു- ന്യൂന പക്ഷ മത വിഭാഗങ്ങളിലെ നഴ്സിംഗ്, പരമെഡിക്കൽ വിദ്യാർത്ഥികൾക്ക്
സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ,അല്ലെങ്കിൽ ഗവണ്മെന്റ് / എയ്‌ഡഡ് /സ്വാശ്രയ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗം വിദ്യാർത്ഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിന് 2023-24 അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത🎓
▪️മുസ്ലിം, ക്രിസ്ത്യൻ,സിഖ്, ജൈന, ബുദ്ധ, പാർസി മത വിഭാഗങ്ങളിൽ ഒന്നിൽ ഉൾപ്പെട്ട വിദ്യാർത്ഥി ആയിരിക്കണം.
▪️കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നഴ്സിംഗ് ),പാരാമെഡിക്കൽ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്കാണ് അപേക്ഷിക്കാനാകുക
▪️യോഗ്യത പരീക്ഷയിൽ 45% മാർക്ക് എങ്കിലും നേടിയിരിക്കണം.
സ്കോളർഷിപ്പ് തുക
തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് ഒറ്റ തവണ സ്കോളർഷിപ്പ് ആയി 15000 രൂപ ലഭിക്കുന്നതാണ്.
അപേക്ഷിക്കാൻ ഉള്ള അവസാന തിയതി: 17 നവംബർ 2023
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
▪️SSLC,+2 മാർക്ക് ലിസ്റ്റ്
▪️അലോട്മെന്റ് മെമോ
▪️ബാങ്ക് പാസ്ബുക്ക്
▪️ആധാർ കാർഡ്
▪️നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
▪️ജാതി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️റേഷൻ കാർഡ്
അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും മുകളിൽ പറഞ്ഞ രേഖകളുടെ കോപ്പി യും സഹിതം നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിൽ വെരിഫിക്കേഷന് വേണ്ടി എത്തിക്കേണ്ടതാണ്.
അപേക്ഷ വെബ്സൈറ്റ് :
അപേക്ഷിക്കേണ്ടത് എങ്ങനെ?
▪️അപേക്ഷ വെബ്സൈറ്റ് ന്റെ ഹോം പേജിൽ മദർ തെരേസ സ്കോളർഷിപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
▪️ 'Apply Online' click ചെയ്യുക.
▪️മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക.
▪️അല്ലാത്ത പക്ഷം ഫോം ഫിൽ ചെയ്ത് സബ്‌മിറ്റ് നൽകുക.
▪️തുടർന്ന് 'upload details' ടാബിൽ രേഖകൾ 100 കെബി ഇൽ താഴെ ആക്കി അപ്‌ലോഡ് ചെയ്യുക.
▪️'view/print application' വഴി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.
▪️അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക.
Notification Link:- Cick Here to Read Notification
Comments
Post a Comment