Followers

NMMSE 2023-24 ഇപ്പോൾ അപേക്ഷിക്കാം🚨 എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് അവസരം

എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾക്കായുള്ള 2023-24 അധ്യയന വർഷത്തെ NMMSE (നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ)ക്ക് ഇപ്പോൾ അപേക്ഷിക്കാം🚨
▪️കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. 

യോഗ്യത
▪️സംസ്ഥാനത്തെ ഗവൺമെന്റ്-എയ്ഡഡ് സ്കൂളുകളിൽ 2023-24 അധ്യയന വർഷം 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMS പരീക്ഷയിൽ അപേക്ഷിക്കാം.
▪️രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
▪️2022-23 അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്ക് നേടിയിരിക്കണം (SC/ST:50%)

സ്കോളർഷിപ്പ് തുക
▪️സ്കോളർഷിപ്പിന് അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്.

2023 ഒക്ടോബർ 20 മുതൽ നവംബർ 03 വരെ അപേക്ഷിക്കാം.

 📂 അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ :

1. ആധാർ കാർഡ്.
2. ഫോട്ടോ
3. വരുമാന സർട്ടിഫിക്കറ്റ്
4. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം).
5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ്(40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക്).

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക. Click Here to Read Official Notification

http://nmmse.kerala.gov.in മുഖനെ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

For more details:-
Visit following websites

Comments