National Scholarship for Post Graduate Studies 2023-24 അപേക്ഷ ക്ഷണിച്ചു
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ UGC യുടെ കീഴിൽ പുതിയതായി ആരംഭിച്ച സ്കോളർഷിപ്പ് ആണ് National scholarship for post graduate studies
തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 15000 രൂപ 10 മാസത്തേക്ക് ആണ് ലഭിക്കുക. അതായത് പ്രതിവർഷം 1.5 ലക്ഷം രൂപ.2 വർഷങ്ങളിലായി 3 ലക്ഷം രൂപയാണ് ലഭിക്കുക.
🎓 യോഗ്യത
▪️PG കോഴ്സുകളിൽ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്ന 4 ആം വർഷ വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
▫️വരുമാന പരിധി ഇല്ല
▪️റെഗുലർ കോഴ്സ് കളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
▫️സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
⏰ അപേക്ഷിക്കാനുള്ള അവസാന തിയതി:
31 ഡിസംബർ 2023
💻 അപേക്ഷ വെബ്സൈറ്റ്
https://scholarships.gov.in/
New Registration link:
https://scholarships.gov.in/registrations/#/
NB: ആകെ 10000 പേർക്ക് ആണ് സ്കോളർഷിപ്പ്.30% പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം, മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള ഒട്ടു മിക്ക വിഭാഗം PG വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്
▪️ഡിഗ്രിയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആകും തിരഞ്ഞെടുപ്പ്.
▪️പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു NSP സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
▪️UGC മുൻ വർഷങ്ങളിൽ നൽകി വന്നിരുന്ന UGC ഇന്ദിരാ ഗാന്ധി ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്, UGC റാങ്ക് ഹോൾഡേഴ്സ് സ്കോളർഷിപ്പ് എന്നിവ ഈ വർഷം മുതൽ Fresh അപേക്ഷ ക്ഷമിക്കില്ല എന്നാണ് വെബ്സൈറ്റ് പ്രകാരം മനസ്സിലാകുന്നത്.
▪️കൂടുതൽ അപ്ഡേറ്റ് കൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
@Gatewaytoscholarships
Comments
Post a Comment